പേജുകള്‍‌

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

താരാര്‍ബുദം

താരാര്‍ബുദം
യുവിയെപ്പോലെ*,ഇന്നച്ചനെപ്പോലെ**
അതികഠിനമായ ശുഭചിന്തയാല്‍
എണ്റ്റെ രോഗവിവരം കുറിച്ചു-
തരണമെന്നുണ്ട്‌,നിനക്കതു വേണ്ടെങ്കിലും.
താരമല്ല, താഴായ്മയില്ല;രോഗം
ഗ്രസിക്കുമ്പോള്‍ മണ്ണില്‍ ഞാനിഴയുന്നു.
പണമില്ലാതെ പിണമായ്പ്പിണമായ്‌
ഒടുക്കം പിന്നെയും ഞാന്‍ പിണമാകും.
അന്നെണ്റ്റെ ശവം വിട്ടുകിട്ടാന്‍
അവരെത്ര പാടുപെട്ടേക്കും.
തീ മറന്നുപോയ എണ്റ്റെയടുക്കള
അന്നും തീ കത്താതെ നില്‍ക്കും;
അയല്‍ക്കൂരയില്‍ പഷ്ണിക്കഞ്ഞി
വച്ചവര്‍ എണ്റ്റെയോര്‍മ്മ പറഞ്ഞയക്കും.
ആണ്ടുപോയ പെരുങ്കുഴികളില്‍ കിടന്ന്‌
അവര്‍ ഇനിയേറെ ജീവിതം
വാവട്ടകണക്കില്‍ ആകാശം കണ്ടുതീര്‍ക്കും.

*യുവരാജ്‌ സിംഗ്‌
**ചലച്ചിത്രനടന്‍ ഇന്നസെണ്റ്റ്‌ തണ്റ്റെ അര്‍ബുദത്തെ കുറിച്ച്‌ വളരെ സരസമായും ലാഘവത്തോടെയും ചില ശുഭചിന്തകള്‍ പങ്കിട്ടത്‌.മലയാള മനോരമ ഞായറാഴ്ചപതിപ്പ്‌(ഫെബ്രുവരി 3,2013 or refer a week back)

1 അഭിപ്രായം:

  1. ''ലോകം മുഴുവന്‍ സുഖം പകരാന്‍
    സ്നേഹദീപമേ മിഴി തുറക്കൂ'' ...

    ഇന്ന്, ശാസ്ത്രത്തിനും, ഔഷധത്തിനും അധീനം തന്നെ ഒട്ടു മിക്ക രോഗങ്ങളും . പക്ഷേ , അവയ്ക്കുമടി തെറ്റുമ്പോള്‍, നമ്മുടെ മുന്നില്‍ തെളിയുന്ന മറ്റെന്തോ ''ചിലതൊ''ക്കെയില്ലേ ..?
    നിരുപാധികം നാം യാചിച്ചു പൊകു''മതി''നു മുന്നില്‍ ..!! പക്ഷേ , എന്നും നമ്മളതവസാനമേ
    ചെയ്യൂ . ആദ്യമേ ഉണ്ടായിരുന്നത് ''അതാ''യിരുന്നു എന്നോര്‍ക്കാതെ

    എല്ലാ നന്മകളും നേരുന്നു .


    ശുഭാശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ