പേജുകള്‍‌

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സ്കോറെത്രയായ്‌?

സ്കോറെത്രയായ്‌?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്‌
ത്രിസന്ധ്യാനേരത്ത്‌,മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാറ്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്‌.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ;ഒന്ന്.
രണ്ട്‌,ക്രിക്കറ്റ്‌ കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്,ആയമ്മയുടെ നിലവിളി
സ്ഥിരമായ്‌ കേട്ടുമടുത്തതാണ്‌.
ആയിരത്തൊന്നാവര്‍ത്തി കഴിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്‌.
ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്‌,മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി-
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?


(യഥാര്‍ഥസംഭവം, തിരുവനന്തപുരം കുടപ്പനകുന്നില്‍ 2012ല്‍ നടന്നത്‌...)

5 അഭിപ്രായങ്ങൾ:

  1. മടുക്കാത്ത കേളികളുടെ നാടാണിത്‌.
    ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,...

    ഉള്ളിൽ തട്ടിയെഴുതിയതെന്നു മനസ്സിലായി.

    നല്ല കവിത

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. പത്മതീര്ത്ഥക്കുളത്തില് ഒരാളെ മുക്കികൊല്ലുന്നത് ലൈവായി കാണിച്ച നാടാണിത്...പിന്നാണോയിത്

    മറുപടിഇല്ലാതാക്കൂ
  3. നാമാണെങ്കിലെന്ത് ചെയ്യും......????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. i dont dare to say that i would jump to her rescue, also it would be highly improbable that i would continue watching the cricket undisturbed. the best thing i can say that i will behave like a human being with that pristine primordiality. ;)

      ഇല്ലാതാക്കൂ