പേജുകള്‍‌

2013, മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തറ്റം

എഴുത്തറ്റം

തീക്ഷ്ണതകളെ വാക്കില്‍,
ഒറ്റവാക്കില്‍ കൊരുക്കാമോ?
കനപ്പെട്ടുവന്ന കുറിപ്പുകളല്ലാതെ,
തീക്ഷ്ണാനുഭവം ഒപ്പാന്‍ വച്ചിരുന്ന
കീശപ്പുസ്തകം, എണ്റ്റെ ഓര്‍മ്മ-
ക്കൊഴിച്ചിലില്‍ അര്‍ഥം പുരളാതെ നിന്നു.
ശരിയാണ്‌, ഞാന്‍ തന്നെയവ കുറിച്ചത്‌
പിന്നീടോര്‍മ്മിക്കാന്‍ എളുതായ്‌.
എന്നിട്ടിന്നവ തിരിച്ചും മറിച്ചും
നോക്കീട്ടും ഗൂഢാക്ഷരിപോല്‍.
മട്ടിച്ചതാം മനോരസന,
വാക്കുകള്‍ തെളിയാത്ത എഴുത്തറ്റമാണിത്‌;
വാക്കൊഴുക്കടയും അമിത-
ബോധത്തിന്‍ എക്കല്‍പ്പുറം;
മഷിക്കട്ടിയിളക്കാന്‍ കുത്തി-
ക്കോറിയ വികലസര്‍പ്പിളങ്ങള്‍;
കടലാസ്‌ പേനയുടെ അപഥ-
മായപ്പോള്‍ ആ കീശപ്പുസ്തകം
ഞാന്‍ തീയ്ക്കെറിഞ്ഞു.

5 അഭിപ്രായങ്ങൾ:

  1. മട്ടിച്ചത്
    സര്‍പ്പിളം

    ഈ വാക്കുകളുടെ അര്‍ത്ഥം പറഞ്ഞുതരുമോ?

    ആദ്യമായി കേള്‍ക്കുകയാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മട്ടിച്ചത്‌=ചെടിച്ചത്‌,മടുത്തത്‌,മതിയായി എന്ന തോന്നല്‍ (disgusting)
      സര്‍പ്പിളം-വളഞ്ഞ, സര്‍പ്പസദൃസ്യമായ രൂപം (spiral)

      not very unusual words. i didnt find fish it up from sabdathaaravali, rather cross checked the meaning when i wanted to use them. thanks for ur feedback,
      love. Br.Jayant

      ഇല്ലാതാക്കൂ
  2. ശബ്ദതാരാവലി നോക്കി കവിത എഴുതുന്നത് നല്ല ശീലമല്ല...വാക്കുകള് ഹൃദയത്തില് നിന്ന് ഒഴുകട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. dear Anuraj, im not in the habit of writing anything for the sake of writing and i know how important words are. i did not find the words in Sabdathaaravali in the first instance, words come to my mind and i verify them by looking them up in the STV. please send a list of words in this poem which are too bombastic/outmoded/high-brow. i brood over the ideas for an unusually long time and let them out only when i cant help it anymore.
      Dear, friend, all your support and comments are extremely valuable for me. do continue...
      love,
      br.jayant

      ഇല്ലാതാക്കൂ
  3. മനമതിപൂരിതമായപ്പോൾ..

    നല്ല കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ